Friday, 14 June 2019

സുധയുടെ രാത്രികള്‍


            സുധയുടെ രാത്രികള്‍

വിവാഹം ചെയ്ത നാള്‍ മുതല്‍ രഘുവിന്റെ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കണം എന്ന ചിന്ത. മേല്ലെമെല്ലെയാണ് രാധ അവന്റെ മനസ്സ് കീഴടക്കിയത്. അതോടെ ഭാര്യ സുധയോട് അവനുണ്ടായിരുന്ന താല്‍പര്യം തത്തുല്യ അളവില്‍ കുറയാനും തുടങ്ങി. രാധയെയായിരുന്നു താന്‍ വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത അവനെ നിരന്തരം വേട്ടയാടി. പതിയെ അതവനെ അസ്വസ്ഥനാക്കാനും അവളോടുള്ള ഭ്രമം ഒരു രോഗാവസ്ഥ പോലെ ഞരമ്പുകളില്‍ പടര്‍ന്നു പിടിക്കാനും ആരംഭിച്ചു. ഇതൊരു തെറ്റായ ചിന്തയാണ് എന്ന് തുടക്കത്തില്‍ അവന്‍ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ആ രൂപലാവണ്യവും മനംകവരുന്ന പെരുമാറ്റവും പ്രസരിപ്പും അരികിലെത്തുമ്പോള്‍ അവളില്‍ നിന്നും വമിക്കുന്ന സുഗന്ധവും മനസ്സില്‍ അവളോടുള്ള അവന്റെ ഭ്രമം അനുദിനം വഷളാക്കി.
“എന്താ ചേട്ടാ? സുഖമില്ലേ?”
ഒരു രാത്രി കിടപ്പറയില്‍ അവനെ ആഗ്രഹത്തോടെ ആശ്ലേഷിച്ച സുധയെ അവന്‍ തള്ളി മാറ്റിയപ്പോള്‍ അവള്‍ അത്ഭുതത്തോടെ ചോദിച്ചു. വിവാഹം കഴിഞ്ഞ ദിനങ്ങളില്‍ അവള്‍ അവനൊരു ലഹരിയും ഭ്രാന്തും ആയിരുന്നതാണ്. പക്ഷെ ഇപ്പോള്‍, അവളുടെ സാമീപ്യം അവനൊട്ടും ഉണര്‍വ്വ് നല്‍കുന്നില്ല. സുധയ്ക്ക് തന്നില്‍ ലൈംഗികവികാരം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല തിരിച്ചറിവ്, അവന് ആശങ്കയല്ല, മറിച്ച് സന്തോഷമാണ് നല്‍കിയത്. ഇവളെ തനിക്ക് വേണ്ട; വേണ്ടത് അവളെയാണ്, രാധയെ. അതിസുന്ദരിയായ ഇവളുടെ അനുജത്തിയെ; ഭ്രാന്തമായ മനസോടെ അവന്‍ സ്വയം മന്ത്രിച്ചു. ഇപ്പോള്‍ ഇവളുടെ സ്ഥാനത്ത് അവള്‍ ആയിരുന്നെങ്കില്‍? അവളുടെ ഓര്‍മ്മ തന്നെ കോശങ്ങളില്‍ തൃഷ്ണ നിറയ്ക്കുന്നു.
“ചേട്ടാ, എന്ത് പറ്റി? ഞാന്‍ ചോദിച്ചത് കേട്ടില്ലേ?” സുധ ചോദ്യം ആവര്‍ത്തിച്ചു.
“ഏയ്‌, തലവേദന. നീ ഉറങ്ങാന്‍ നോക്ക്”
നീരസം അവള്‍ കാണാതിരിക്കാന്‍ തിരിഞ്ഞു കിടന്നുകൊണ്ട് അവന്‍ പറഞ്ഞു. സുധ അസ്വസ്ഥതയോടെ അവനെ നോക്കി. പുരുഷസുഖത്തിനു വേണ്ടി മനസ്സും ശരീരവും ഒരേപോലെ മുറവിളി കൂട്ടുകയാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തോടെ അവള്‍ വിരല്‍ കടിച്ച്, വികാരം കടിച്ചമര്‍ത്തി അവന്റെ കിടപ്പ് നോക്കി. ഇപ്പോള്‍ കുറെ ഏറെ ദിവസങ്ങളായി ചേട്ടന്റെ ഈ തണുപ്പന്‍ രീതി തുടങ്ങിയിട്ട്. ആദ്യദിനങ്ങളില്‍ എന്തായിരുന്നു ആവേശം. ലോകത്തേക്കും ഭാഗ്യവതിയായ പെണ്ണ് താനാണ് എന്ന് തോന്നിച്ചിരുന്ന ദിനങ്ങള്‍. പക്ഷെ ഒരിക്കല്‍ക്കൂടി അതിനുവേണ്ടി അവനെ ശല്യപ്പെടുത്താന്‍ അവളുടെ ആത്മാഭിമാനം അനുവദിച്ചില്ല. ഉള്ളില്‍ കത്തിയുയര്‍ന്ന വികാരം പണിപ്പെട്ടു നിയന്ത്രിച്ച് അവള്‍ ഉറങ്ങാന്‍ ശ്രമിച്ചു.
സുധയുടെ രാത്രികള്‍ നെടുവീര്‍പ്പുകളുടെ രാത്രികളായി മാറി. രഘു ഇപ്പോള്‍ അവളെ സ്പര്‍ശിക്കാറേയില്ല. ഒരു മുറിയില്‍, ഒരേ കട്ടിലില്‍ പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാരായി അവര്‍ ജീവിച്ചു.
“എനിക്കറിയില്ല മോളെ; നിന്നോട് മാത്രമേ എനിക്കെന്റെ വിഷമങ്ങള്‍ പങ്ക് വയ്ക്കാന്‍ പറ്റൂ. ചെട്ടനെന്ത് പറ്റി എന്നെനിക്കറിയില്ല” രഘു ജോലിക്ക് പോയിരുന്ന ഒരു പകല്‍ സമയത്ത്, ചേച്ചിയെ സന്ദര്‍ശിക്കാനെത്തിയ രാധയോട് തന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ട് സുധ പറഞ്ഞു. രാധ അനുകമ്പയോടെ ചേച്ചിയെ നോക്കി. അവള്‍ പറഞ്ഞ വിവരങ്ങള്‍ അവളില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. എന്താകും ചേട്ടന് സംഭവിച്ചിട്ടുണ്ടാകുക?
“ചേട്ടന് വല്ല അസുഖവും?” രാധ ചോദിച്ചു.
“ഒരസുഖവുമില്ല; ഇല്ലെന്നെനിക്കറിയാം. ഒപ്പം കിടക്കുന്നത് ഞാനല്ലേ. ഇത് മറ്റെന്തോ കുഴപ്പമാണ് മോളെ. എന്റെ പേടി, ചേട്ടന് മറ്റേതെങ്കിലും സ്ത്രീകളുമായി ബന്ധമുണ്ടോ എന്നാണ്” തലയ്ക്ക് കായും കൊടുത്ത്, തകര്‍ന്ന ഭാവത്തില്‍ സുധ പറഞ്ഞു.
“ഏയ്‌ ചേച്ചി, അങ്ങനെയൊന്നും ചിന്തിക്കാതെ. ചേട്ടന്‍ അങ്ങനൊന്നും ചെയ്യില്ല. ഞാനൊരു കാര്യം ചെയ്യാം; കുറച്ചു ദിവസം ഇവിടെ നില്‍ക്കാം. അങ്ങനെ സൂത്രത്തില്‍ ചേട്ടന്റെ പ്രശ്നം അറിയാന്‍ നോക്കാം. ഒരുപക്ഷെ ചേച്ചിയോട് പറയാന്‍ പറ്റാത്ത വല്ല സംഗതിയും പുള്ളിക്ക് ഉണ്ടെങ്കിലോ?”
സുധ കണ്ണുകള്‍ തുടച്ചു തലയാട്ടി.
അങ്ങനെ രാധ അവിടെ താമസമായി. സുധ അത്ഭുതപ്പെട്ടുപോയി രഘുവിന്റെ മാറ്റം കണ്ട്. രാധ വന്നതോടെ അവന്റെ നഷ്ടപ്പെട്ട ഉത്സാഹം പതിന്മടങ്ങായി തിരികെയെത്തി. അവളോടുണ്ടായിരുന്ന മാനസികമായ അകല്‍ച്ച മാറി, പഴയതിലും സ്നേഹത്തോടെ അവന്‍ ഇടപെടാന്‍ തുടങ്ങി. വീട്ടിലെ അന്തരീക്ഷം ഒറ്റയടിക്ക് മാറിയതില്‍ അവള്‍ക്ക് സന്തോഷം ഉണ്ടായി എങ്കിലും, കിടപ്പറയില്‍ രഘു അപ്പോഴും പഴയപടി തന്നെ ആയിരുന്നു. ഉറങ്ങാന്‍ മുറിയില്‍ കയറുന്ന സമയം വരെയുള്ള ഉത്സാഹം, കട്ടിലില്‍ കിടന്നുകഴിഞ്ഞാല്‍ പിന്നെയില്ല. വലിയ അസ്വസ്ഥതയാണ് പിന്നെ അവന്റെ മുഖത്ത്; മനസില്ലാമനസോടെ കിടക്കുന്നത് പോലെ. ഒരുരാത്രി പതിവുപോലെ തിരിഞ്ഞു കിടക്കുന്ന അവനെ നിസംഗതയോടെ നോക്കിക്കിടന്ന സുധ അവന്റെ പെരുമാറ്റത്തിന്റെ വ്യതിയാനങ്ങള്‍ അടുക്കിയടുക്കി വച്ച് അതെപ്പറ്റി ചിന്തിച്ചപ്പോള്‍ അവളുടെ മനസ്സില്‍ സംശയങ്ങള്‍ നാമ്പിട്ടു. എന്നുമുതലാണ് ചേട്ടനിത്ര ഉത്സാഹവാനായത്? അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. രാധയുടെ വരവ്! അത്, അവളുടെ വരവ് രഘുവേട്ടനെ അടിമുടി മാറ്റി എന്നത് പകല്‍ പോലെ പച്ചയായ സത്യം. അവളുടെ സാമീപ്യം
ഉള്ളിടത്തൊക്കെ ചേട്ടന്‍ മതിമറന്ന മട്ടിലാണ് പെരുമാറുന്നത്. അതിനര്‍ത്ഥം? സുധയുടെ മനസ്സ് തകര്‍ന്നു; ദുഖവും നിസ്സഹായതയും അവളെ കീഴടക്കി. തന്റെ സ്ത്രീത്വത്തിന് വിലയില്ലാതയിരിക്കുന്നു എന്ന ചിന്ത അവള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു.
“ശരിയാണ് ചേച്ചി; ഞാനിത് എങ്ങനെ ചേച്ചിയോട് പറയും എന്ന വിഷമത്തിലായിരുന്നു.” അനുജത്തിയോട് തന്റെ മനസ്സില്‍ തോന്നിയ സംശയം മടികൂടാതെ സുധ പങ്ക് വച്ചപ്പോള്‍ അവളെക്കാളേറെ ദുഖിതയായി രാധ പറഞ്ഞു.
“ഇനി ഞാനെന്ത് ചെയ്യും മോളെ? നിനക്കും രഘുവേട്ടനെ ഇഷ്ടമാണെങ്കില്‍, ഞാന്‍ ഒഴിഞ്ഞുതരാം. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്‌. രഘുവേട്ടനെങ്കിലും സന്തോഷം കിട്ടുമല്ലോ?” സുധ ആകെ തകര്‍ന്നമട്ടില്‍ അവളെ നോക്കി.
“ചേച്ചി, വിഡ്ഢിത്തം പറയല്ലേ. രഘുവേട്ടന്‍ എനിക്കെന്റെ സഹോദരനെപ്പോലെയാണ്. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഇന്ന് എന്നെക്കണ്ട് ഭ്രമം തോന്നിയ ചേട്ടന്റെ ഈ വൈകൃതം, ഞാന്‍ ചേച്ചി പറഞ്ഞത് പോലെ ചെയ്‌താല്‍ മാറും എന്ന് കരുതുന്നുണ്ടോ? എന്നിലുള്ള ഭ്രമം മാറിയാല്‍, നാളെ മറ്റൊരു സ്ത്രീയില്‍ ചേട്ടന്‍ ഭ്രമിച്ചെന്നു വരും; ഉറപ്പാണ്. എന്നേക്കാള്‍ സുന്ദരിയായ ചേച്ചിയോട് താല്‍പര്യം കുറഞ്ഞെങ്കില്‍ എന്നോട് നൂറുവട്ടം കുറയും. ഇതൊരു രോഗമാണ് ചേച്ചി. ചികിത്സിച്ചാല്‍ മാറുന്ന രോഗം. അതിനു താല്‍പര്യം ഇല്ലെങ്കില്‍ ചേച്ചി ഡിവോഴ്സ് ചെയ്യ്‌; ചേച്ചിക്ക് രഘുവേട്ടനെക്കാള്‍ നല്ല പുരുഷന്മാരെ നൂറുവട്ടം കിട്ടും..”
രാധയുടെ വാക്കുകള്‍ സുധയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല.
“ഡിവോഴ്സ്; എന്തിനും ഡിവോഴ്സ്. നീ ചേട്ടനെ സ്വീകരിക്കുമെങ്കില്‍, അദ്ദേഹത്തിന് വേണ്ടി മാത്രം ഞാന്‍ ഒഴിയാം; അതെന്റെ അഹങ്കാരമല്ല, മറിച്ച് ഭര്‍ത്താവിനോടുള്ള എന്റെ സ്നേഹം മൂലമാണ്. പക്ഷെ പിന്നെ എന്റെ ജീവിതത്തിലൊരു പുരുഷനും ഉണ്ടായിരിക്കുന്നതല്ല. ഈ ജന്മത്തിലെ എന്റെ ഭര്‍ത്താവു രഘുവേട്ടന്‍ മാത്രമാണ്.” വിതുമ്പലോടെയാണ് സുധ പറഞ്ഞു നിര്‍ത്തിയത്.
രാധ ചേച്ചിയുടെ അരികില്‍ ഇരുന്ന് അവളെ ആശ്വസിപ്പിച്ചു.
“ചേച്ചി പേടിക്കണ്ട; നമുക്കിതിനു പരിഹാരം ഉണ്ടാക്കാം; ചേച്ചി ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ മതി”
സുധ മെല്ലെ തലയുയര്‍ത്തി അവളെ നോക്കി; പിന്നെ അനുകൂലഭാവത്തില്‍ ശിരസ്സനക്കി.
രഘു വൈകിട്ട് എത്തുമ്പോള്‍ ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ട് രാധ പുറത്തുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ പതിവുപോലെ അവന്റെ മനസ്സ് ഇളകി
ഓടിച്ചെന്ന് അവളെ വാരിപ്പുണരാനുണ്ടായ മോഹം പ്രയത്നിച്ചാണ് അവന്‍ നിയന്ത്രിച്ചത്. ഒരിക്കലും തനിക്കങ്ങനെ സാധിക്കില്ല എന്നവന് തോന്നിത്തുടങ്ങിയിരുന്നു. കാരണം രാധ ഇന്നേവരെ മറ്റൊരു തരത്തില്‍ അവനെ നോക്കുക കൂടി ചെയ്തിട്ടുണ്ടായിരുന്നില്ല. അവളെ നോക്കി ചിരിച്ച ശേഷം ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയ രഘു ഒന്ന് ഞെട്ടി. മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീ ആരാണ് എന്നവന്‍ ഒരു നിമിഷം ശങ്കിച്ചുപോയി. അത് സുധ തന്നെയാണ് എന്ന് മനസിലാക്കാന്‍ ഭര്‍ത്താവായിട്ടുകൂടി അവനൊരു നിമിഷം വേണ്ടിവന്നു. കരിയെഴുതി കറുപ്പിച്ച അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ നിന്നും, തുടുത്ത കപോലങ്ങളിലൂടെ ശോണവര്‍ണ്ണമുള്ള നനഞ്ഞ ചുണ്ടുകളിലേക്ക് രഘുവിന്റെ കണ്ണുകള്‍ പ്രയാണം നടത്തി.
“ഞെട്ടണ്ട ചേട്ടാ, ഞാനും ചേച്ചിയും കൂടി ബ്യൂട്ടി പാര്‍ലര്‍ വരെ ഒന്ന് പോയിരുന്നു” അവന്റെ നോട്ടം കണ്ട രാധ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
അവന്റെ കൈകളിലേക്ക് ചായ നല്‍കിയിട്ട് ഒന്നും മിണ്ടാതെ സുധ ഉള്ളിലേക്ക് തന്നെ പോയി. രഘുവിന്റെ കണ്ണുകള്‍ അത്ഭുതത്തോടെ അവളെ പിന്തുടര്‍ന്നു. ഇത് തന്റെ ഭാര്യ തന്നെയാണോ എന്നവന്‍ ശങ്കിച്ചു! സാധാരണ വീട്ടില്‍ നൈറ്റി ധരിച്ചിരുന്ന അവള്‍ ഇന്ന് ഒരു ഇറുകിയ ചുരിദാറിലാണ്; രാധയെപ്പോലെ. സ്ഥിരം സദാ മുകളിലേക്ക് പുട്ടുകുറ്റി പോലെ കെട്ടിവയ്ക്കാറുള്ള സമൃദ്ധമായ മുടി ഇന്നവള്‍ പിന്നിലേക്ക് വിടര്‍ത്തി ഇട്ടിരിക്കുന്നു. അതിന്റെ അഗ്രങ്ങള്‍ അവളുടെ നിതംബങ്ങളെ താഴുകിത്തലോടുന്നുണ്ടായിരുന്നു. സുധയുടെ പിന്നഴകില്‍ മതിമയങ്ങി നോക്കിനിന്നു പോയി രഘു; നൈറ്റി ധരിക്കുമ്പോള്‍ ഒരു ചാക്കില്‍ പൊതിഞ്ഞ് വച്ചതുപോലെ തോന്നിക്കുന്ന അവളുടെ ശരീരം ഈ വേഷത്തില്‍ എത്ര മനോഹരമാണ്! വിരിഞ്ഞ തോളുകളില്‍ നിന്നും അവളുടെ കൊഴുത്ത കൈകളിലേക്ക് അവന്റെ കണ്ണുകള്‍ സഞ്ചരിച്ചു. നന്നേ ഒതുങ്ങിയ അരക്കെട്ടിന് താഴെ വസ്ത്രത്തിന്റെ ഇറുക്കം അഴകു വര്‍ദ്ധിപ്പിച്ച നിതംബങ്ങള്‍. അവള്‍ പ്രസരിപ്പിച്ചിട്ടു പോയ സുഗന്ധത്തിന്റെ വശ്യതയില്‍ അറിയാതെ അവന്റെ കാലുകള്‍ ഉള്ളിലേക്ക് കയറി. രാധയുടെ ചുണ്ടുകളില്‍ ഒരു വിജയച്ചിരി വിടരുന്നുണ്ടായിരുന്നു.
സുധയുടെ രൂപമാറ്റം അവിശ്വസനീയമായിരുന്നു രഘുവിന്. രാധയെ അവന്‍ മറന്നുകഴിഞ്ഞിരുന്നു. എങ്ങനെയും കിടപ്പറയില്‍ എത്തുക എന്ന ഏകചിന്തയോടെ, കടുത്ത പിരിമുറക്കത്തോടെയാണ് അവന്‍ സമയം നീക്കിയത്. സുധ, മനപ്പൂര്‍വ്വം അവനില്‍ നിന്നും അകന്നു നിന്നു.
“ചേച്ചി, ചേട്ടന്‍ ഫ്ലാറ്റ് ആയിരിക്കുകയാണ്. പക്ഷെ കുറച്ചു കൊതിപ്പിച്ചിട്ട്‌ തൊടാന്‍ സമ്മതിച്ചാല്‍ മതി. ഞാനില്ലായിരുന്നെങ്കില്‍ ഇതിനകം ഇവിടെ വല്ലതുമൊക്കെ നടന്നേനെ” അടുക്കളയില്‍ എത്തിയ രാധ ചിരിച്ചുകൊണ്ട് സുധയുടെ കാതില്‍ മന്ത്രിച്ചു. സുധ മറുപടി നല്‍കാതെ അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
“ഞാന്‍ രാധയുടെ മുറിയില്‍ കിടന്നോളാം”
ജോലികള്‍ തീര്‍ന്നപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ എത്തിയ സുധ രഘുവിനെ നോക്കി പറഞ്ഞു. കാമാസക്തിയോടെ അവളെ കാത്തിരിക്കുകയായിരുന്ന രഘു അതുകേട്ടപ്പോള്‍ ഞെട്ടി.
“എന്താ സുധേ? എന്താ നീയങ്ങനെ പറഞ്ഞത്” ഇറുകിയ വസ്ത്രം ഒട്ടും കുറയാതെ പ്രദര്‍ശിപ്പിച്ച അവളുടെ നിമ്നോന്നതങ്ങളില്‍ ആര്‍ത്തിയോടെ കണ്ണോടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.
“എന്തിനാ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്? കിടന്നിട്ടും കാര്യമൊന്നും ഇല്ലല്ലോ” അര്‍ത്ഥഗര്‍ഭമായ നോട്ടത്തോടെ അങ്ങനെ പറഞ്ഞിട്ട്, അവള്‍ തിരിഞ്ഞു നടന്നു. രഘു വേഗം മുറിക്കു പുറത്തിറങ്ങി അവളെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും രാധ നില്‍ക്കുന്നത് കണ്ട് അവന്‍ നിരാശയോടെ തിരികെക്കയറി.
“നന്നായി ചേച്ചി..ഇനി ചേച്ചി അങ്ങോട്ടല്ല, ചേട്ടന്‍ ഇങ്ങോട്ട് വരും.” മുറിയുടെ കതകടച്ച്, കട്ടിലില്‍ സുധയുടെ അരികില്‍ കിടക്കുമ്പോള്‍ രാധ വിജയിച്ചിരിയോടെ പറഞ്ഞു.
“പാവം, വല്ലാതെ മോഹിച്ചു കിടക്കുകയാണ്; ഞാന്‍ അങ്ങോട്ട്‌ പോകട്ടേടീ?” സുധയുടെ വാക്കുകളില്‍ ഭര്‍ത്താവിനോടുള്ള സ്നേഹം അലയടിച്ചു.
“ദേ ഒരു കുത്ത് വച്ചുതരും ഞാന്‍. ഇന്ന് ചേട്ടന്‍ ചേച്ചിയെ തൊടരുത്. നാളെ ഞാന്‍ പോകും. പോയിക്കഴിഞ്ഞാലും ചേച്ചി ഈ ഒരു അകലം മനപ്പൂര്‍വ്വം പാലിക്കണം. ഒപ്പം സ്വന്തം ശരീരത്തിന്റെ അഴക്‌ നന്നായി പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന വേഷമേ വീട്ടില്‍ ഇടാവൂ. കണ്ടു കൊതിക്കണം ചേട്ടന്‍. കുറച്ചു പ്രയാസപ്പെട്ടാലെ ചേച്ചിയെ ഒന്ന് തൊടാനെങ്കിലും പറ്റൂ എന്ന് പുള്ളിക്ക് തോന്നണം. ഇത്ര നാളും ഇങ്ങോട്ട് കാണിച്ച അകലം ഈ പ്രതികാരത്തിനു ചേച്ചിക്ക് മതിയായ കാരണമാണ്. ചുമ്മാ അങ്ങോട്ട്‌ ചെന്നു കേറി ഈ സെറ്റപ്പ് കുളമാക്കല്ലേ. സ്വന്തം ഭാര്യയെ പ്രാപിക്കാന്‍ വെമ്പുന്ന ഒരു ഭര്‍ത്താവായി ചേട്ടനെ ചേച്ചി മാറ്റി, ഒരു കാമുകിയെപ്പോലെ പെരുമാറുക. നിങ്ങളുടെ ജീവിതത്തില്‍ എന്നെന്നും മധുവിധു തന്നെയായിരിക്കും…”
സുധ രാധയെ അത്ഭുതത്തോടെ നോക്കി. വിവാഹം കഴിഞ്ഞിട്ടും തനിക്കില്ലാത്ത ജീവിതബോധമാണ് അവള്‍ക്കുള്ളത്. ശരിയാണ്, വിവാഹത്തോടെ സ്വന്തം സൌന്ദര്യത്തിലുള്ള ശ്രദ്ധ പുറത്ത് വല്ലയിടത്തും പോകുന്ന സമയത്ത് മാത്രമായി ചുരുങ്ങിയതാണ് തന്റെ കുഴപ്പം. വിവാഹത്തിന് മുന്‍പ്, എപ്പോഴും സൌന്ദര്യ കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്ന താന്‍, അതില്‍ നിന്നും മാറിയതാണ് മറ്റു സ്ത്രീകളിലേക്ക് ചേട്ടന്റെ മനസ്സ് ചായാന്‍ കാരണം. എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുന്നത് തങ്ങളുടെ ഭാര്യമാരെ, അവരുടെ ഏറ്റവും നല്ല രൂപത്തില്‍ കാണാനാണ്. അതുകൊണ്ട് ഈ അനുജത്തി നല്‍കിയ ഉള്‍ക്കാഴ്ച ഇനി താന്‍ പരിപാലിക്കും; ലൈംഗിക ആകര്‍ഷണം വളരെ വലിയ ഒരു ഘടകമാണ് ദാമ്പത്യത്തില്‍; പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്; അവള്‍ തീരുമാനമെടുത്തത് പോലെ മനസ്സില്‍ പറഞ്ഞു…

No comments:

Post a Comment

മരുമകളുടെ കുത്തിക്കഴപ്പ് ഒരു ഇളം ചരക്കിന്റെ അടിപൊളി പോൺ ക്ലിപ്പ് കണ്ടു ഒരു വാണം വിടാൻ പോകുകയായിരുന്നു മാത്തൻ വക്കീൽ. ഭാര്യയും മക്...